Madhyapradesh government is in monority, BJP writes to governor requesting special assembly session
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ നിര്‍ണായക നീക്കങ്ങളുമായി ബിജെപി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബിജെപിയുടെ നീക്കം. കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടാന്‍ പ്രത്യേക നിയമസഭാ സമ്മേളനവും വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.
എഴ് ഘട്ടങ്ങളിലായി നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അവസാന ഘട്ടവും പൂര്‍ത്തിയാതിന് പിന്നാലെയാണ് മധ്യപ്രദേശില്‍ ബിജെപിയുടെ നാടകീയ നീക്കങ്ങളെന്നത് ശ്രദ്ധേയമാണ്.